കാളിദാസ് ജയറാമിന്റെ 'ബാക്ക് പാക്കേഴ്‌സ്'ന് ഒ.ടി.ടി റീലീസ്,റൂട്ട്സിലൂടെ ആദ്യം റിലീസിനെത്തുന്ന മലയാള ചിത്രം

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 16 മാര്‍ച്ച് 2021 (15:25 IST)

കാളിദാസ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒ.ടി.ടി റിലീസ് ആണ്. മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ ഇന്നുമുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. റൂട്ട്സിലൂടെ ആദ്യം റിലീസിനെത്തുന്നത് മലയാള ചിത്രമെന്ന പ്രത്യേകതയും ബാക്ക് പാക്കേഴ്‌സിനുണ്ട്.

ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന 2 ആളുകള്‍ക്കിടയില്‍ പ്രണയമാണ് സിനിമ പറയുന്നത്. പുതിയ പ്രതീക്ഷകളും മനോഹരമായ സംഗീതവും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകന്‍ ജയരാജ് ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും. കാളിദാസനെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ കാണാനാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :