'എന്നാ ലുക്ക് മച്ചാ',കാളിദാസ് ജയറാമിന്റെ ഭംഗിയെക്കുറിച്ച് നടി റെബ ജോണ്‍!

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (11:56 IST)

കൊച്ചു കൊച്ചു സന്തോഷങ്ങളിലെ കൊച്ചുപയ്യനായി എത്തി ഇന്ന് മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളാണ് കാളിദാസ് ജയറാമിന്റെ മുന്നിലുള്ളത്. നടന്റെ പുതിയ ലുക്കും അതിന് നടി റെബ ജോണ്‍ നല്‍കിയ കമന്റുമാണ് ശ്രദ്ധ നേടുന്നത്. 'എന്നാ ലുക്ക് മച്ചാ' എന്നാണ് നടി കുറിച്ചത്. കാളിദാസന്റെ ഭംഗിയെക്കുറിച്ച് പറഞ്ഞ നടിയുടെ കമന്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒരു പരസ്യം ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എടുത്ത ഫോട്ടോയാണ് നടന്‍ ആരാധകരുമായി പങ്കുവെച്ചത്.

കാളിദാസ് ജയറാം, റെബ മോണിക്ക ജോണ്‍, നമിത പ്രമോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഒരു മലയാള ചിത്രം ഒരുങ്ങുകയാണ്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ വിനില്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്നു. ജയരാജിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം നായകനായ ബാക്ക് പാക്കേഴ്‌സ് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ റൂട്ടിസിലൂടെ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒരു യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :