കാളിദാസ് ജയറാം, റെബ മോണിക്ക ജോണ്‍, നമിത പ്രമോദ് ഒന്നിക്കുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (16:47 IST)

നവാഗതനായ വിനില്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി കാളിദാസ് ജയറാം, റെബ മോണിക്ക ജോണ്‍, നമിത പ്രമോദ് എന്നിവര്‍ ഒന്നിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നവരസ ഫിലിംസ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.


'ട്രാന്‍സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിന്‍സെന്റ് വടക്കനാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെഎസും ബ്ലെസി ശ്രീജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :