അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് സിനിമാവ്യവസായത്തെ ബാധിച്ചപ്പോൾ പിടിച്ച് നിന്നത് മലയാളം മാത്രം: സുഹാസിനി
- ഹിന്ദി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ദുല്‍ഖര്‍ സല്മാന്, 'ചുപ്' ഒരുങ്ങുന്നു
- അഞ്ചര മണിക്കുള്ളിൽ റിലീസ് ഓർഡർ എത്തിക്കാനായില്ല: ആര്യൻ ഖാൻ ഇന്നും ജയിലിൽ തുടരും
- വെറും ആറ് മാസം പ്രായമുള്ളപ്പോൾ ക്യാമറയ്ക്ക് മുന്നിൽ, ബോക്സ്ഓഫീസിലെ പവർ സ്റ്റാർ: പുനീത് രാജ്കുമാർ വിടവാങ്ങുമ്പോൾ
- പുനീത് രാജ്കുമാറിന്റെ ഓര്‍മ്മകളില്‍ തമിഴ് സിനിമ ലോകം
ബോളിവുഡിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്, പക്ഷേ: പാർവതി തിരുവോത്ത് പറയുന്നു
ബോളിവുഡ് സിനിമകളിൽ നിന്നും അവസരങ്ങൾ വരുന്നുണ്ടെങ്കിലും അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. ഇർഫാൻ ഖാൻ നായകനായെത്തിയ ഖരീബ് ഖരീബ് സിംഗിള്‍ ആയിരുന്നു പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം.
ഈ സിനിമയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോളിവുഡിൽ പിന്നെ പാർവതി സിനിമയൊന്നും ചെയ്തിട്ടില്ല. കുറച്ചു പ്രൊജക്റ്റുകള്‍ തനിക്ക് വന്നിരുന്നു. അവയെല്ലാം ഒന്നുകില്‍ മറ്റു ഭാഷകളില്‍ താന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടേതിന് സമാനമാകും, അല്ലെങ്കില്‍ ഖരീബ് ഖരീബ് സിംഗളിന് സമാനമാണ്. തനിക്കും പ്രേക്ഷകര്‍ക്കും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രത്തിനായാണ് കാത്തിരിക്കുന്നത് എന്നാണ് ഇതേ കുറിച്ച് പാർവതി പറയുന്നത്.