1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Aryan khan will released on saturday

അഞ്ചര മണിക്കുള്ളിൽ റിലീസ് ഓർഡർ എത്തിക്കാനായില്ല: ആര്യൻ ഖാൻ ഇന്നും ജയിലിൽ തുടരും

ആര്യൻ ഖാൻ
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇന്ന് ജയിൽ മോചിതനാകില്ല. വൈകീട്ട് അഞ്ചരമണിക്കുള്ളിൽ ജാമ്യനടപടികൾ പൂർത്തീകരിക്കാൻ ആര്യന്റെ അഭിഭാഷകർക്ക് സാധിക്കാത്തതാണ് മോചനം നീളാൻ കാരണം.ശനിയാഴ്ച രാവിലെ ആര്യന്‍ ജയില്‍ മോചിതനാകുമെന്ന്‌ ആര്‍തര്‍ റോഡ് ജയില്‍ അധികൃതര്‍ അറിയിച്ചു. 
 
ജയില്‍ ചട്ടപ്രകാരം റിലീസ് ഉത്തരവ് വൈകീട്ട് അഞ്ചരക്കുള്ളില്‍ ജയിലിന് പുറത്തെ ബെയില്‍ ബോക്‌സില്‍ ലഭിച്ചാല്‍ മാത്രമെ ജാമ്യം ലഭിച്ചവർക്ക് അന്ന് തന്നെ പുറത്തിറങ്ങാൻ സാധിക്കു. സമയപരിധി കഴിഞ്ഞ‌തിനാലാണ് ആര്യന്റെ മോചനം നീളുന്നത്.ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുണ്‍ ധമേച്ച എന്നിവരും ശനിയാഴ്ച ജയില്‍ മോചിതരാകും
 
അടുത്ത ലേഖനം
വയോധികയും മകളും കള്ളനെ ബാത്ത്റൂമിൽ പൂട്ടിയിട്ടു പിടികൂടി