1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Parvathi Thiruvoth about her film

'കസബ'യ്‌ക്ക് ശേഷം കിട്ടിയത് ഒരേ ഒരു ചിത്രം മാത്രം: പാർവതി തിരുവോത്ത്

'കസബ'യ്‌ക്ക് ശേഷം കിട്ടിയത് ഒരേ ഒരു ചിത്രം മാത്രം: പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്
മമ്മൂട്ടിയുടെ 'കസബ'യ്‌ക്ക് ശേഷം തനിക്ക് ലഭിച്ചത് ഒരേയൊരു ചിത്രമെന്ന് നടി പാർവതി തിരുവോത്ത്. അല്ലാതെയുള്ള രണ്ടോ മൂന്നോ അവസരങ്ങള്‍ 'കസബ' വിവാദത്തിന് മുന്‍പ് എത്തിയതാണെന്നും പാര്‍വ്വതി. 'ദി ഹിന്ദു'വിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
 
'കസബ'യ്ക്ക് ശേഷം വന്നത് ഒരു സിനിമയിലേക്കുള്ള അവസരം മാത്രമാണ്. അത് ആഷിക് അബുവിന്റെ വൈറസ് ആണ്. പക്ഷേ അതെന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ആഷിക് ഒരു ലിബറല്‍ ആണ്. മുന്‍പും അനേകം നടിമാര്‍ വേഗത്തില്‍ അസ്തമിച്ച്‌ പോയിട്ടുണ്ടെന്നും അതിന്റെ കാരണം ആര്‍ക്കും അറിയില്ലെന്നും പാര്‍വ്വതി പറയുന്നു.
 
'ഏതെങ്കിലും അധികാരകേന്ദ്രങ്ങളുടെ ശ്രമഫലമായി ഞാന്‍ സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ അത് ഞാന്‍ തൊഴിലില്‍ മോശമായതുകൊണ്ടല്ലെന്ന് മറ്റുള്ളവര്‍ അറിയണമെന്ന് എനിക്കുണ്ട്. കാസ്റ്റിംഗ് കൗച്ച്‌ സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ഇത്തരത്തില്‍ തന്നെയാവും പെരുമാറുക. 
 
ശരിയായ ഒരു കാര്യത്തിനുവേണ്ടി നിലകൊണ്ടാല്‍ നിങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാം. മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ ഒരുക്കമാണോ എന്നാണ് ഇപ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നത്. അതിന് 'അതെ' എന്നാണ് എന്റെ മനസ് പറയുന്ന മറുപടി' എന്നും പാർവതി പറഞ്ഞു.
About Writer
Rijisha M.
അടുത്ത ലേഖനം
'പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വമാണ്, അത്തരം ചിത്രങ്ങൾ ആർത്തിയോടെ കാണുന്നതും അവർ തന്നെയാണ്'