സര്‍ക്കാര്‍, 2.o - ഇതൊന്നും മമ്മൂട്ടിയെ ബാധിക്കുന്ന വിഷയമല്ല!

മമ്മൂട്ടി, ഷങ്കര്‍, സര്‍ക്കാര്‍, 2.o, രജനികാന്ത്, വിജയ്, Mammootty, Shankar, Sarkar, 2.o, Rajnikanth, Rajinikanth, Vijay
BIJU| Last Modified ശനി, 3 നവം‌ബര്‍ 2018 (15:28 IST)
സ്വന്തമായ ഒരു സിനിമാ സാമ്രാജ്യം തന്നെയുള്ള മെഗാതാരമാണ് മമ്മൂട്ടി. തന്‍റെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ മറ്റേത് സിനിമയേക്കാളും തന്‍റെ ചിത്രം കൊണ്ടാടപ്പെടുമെന്ന് മമ്മൂട്ടിക്കറിയാം. അതുകൊണ്ടുതന്നെ റിലീസ് ഡേറ്റിനെക്കുറിച്ചോ കൂടെ റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ചോ മമ്മൂട്ടി അധികം വേവലാതിപ്പെടാറില്ല.

വിജയം സുനിശ്ചിതമാണെന്നുള്ള ആ കോണ്‍ഫിഡന്‍സ് നാല് പതിറ്റാണ്ടുകളുടെ അനുഭവപരിചയത്തില്‍ നിന്ന് ഉണ്ടായതാണ്. ദീപാവലി റിലീസായി വിജയ് ചിത്രം സര്‍ക്കാര്‍ വരുന്നതും നവംബര്‍ അവസാനം ഷങ്കര്‍ - രജനികാന്ത് സിനിമ ‘2.o’ വരുന്നതുമൊന്നും മമ്മൂട്ടി കാര്യമാക്കുന്നില്ല.

കഴിഞ്ഞ മമ്മൂട്ടിച്ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് ഹിറ്റായിരുന്നു. ഇപ്പോഴും അത് തിയേറ്ററുകളിലുണ്ട്. സര്‍ക്കാരും ഷങ്കര്‍ ചിത്രവും വരുമ്പോള്‍ തല്‍ക്കാലം എതിരാളിയായി മമ്മൂട്ടിച്ചിത്രമൊന്നുമില്ല. മധുരരാജയും പേരന്‍‌പുമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന മമ്മൂട്ടി സിനിമകള്‍. അവ അടുത്ത വര്‍ഷം ആദ്യമേ ഉണ്ടാവുകയുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :