1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Parava's DVD release Date

കാത്തിരിപ്പിന് വിരാമം; പറവയുടെ ഡിവിഡി റിലീസ് തീയതി പുറത്ത് വിട്ട് ദുൽഖർ

പറവയുടെ ഡിവിഡി റിലീസ് തീയതി പുറത്ത് വിട്ട് ദുൽഖർ

Parava
തിയേറ്ററില്‍ വന്‍ ഹിറ്റായി മാറിയ സിനിമയായിരുന്നു പറവ. എന്നാൽ ആരാധകർ പറവയുടെ ഡിവിഡി റിലീസ് തീയതി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി‍. സൗബിന്റെ സംവിധാനത്തിലുള്ള അരങ്ങേറ്റ ചിത്രമായിരുന്നു പറവ. സിനിമ റിലീസ് ചെയുന്നത് പോലെ തന്നെയാണ് ആരാധകര്‍ പറവയുടെ ഡിവിഡി റിലീസിന് വേണ്ടി കാത്തിരിക്കുന്നത്. 
 
സാധാരണയായി സിനിമ റിലീസ് ചെയ്‌ത് 80 ദിവസങ്ങൾക്ക് ശേഷം മലയാളത്തില്‍ ഡിവിഡി വിപണിയിലെത്തുന്നതാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നായിരുന്നു പറവയുടെ റിലീസ്. എന്നിട്ടും ഇതു വരെ സിനിമയുടെ ഡിവിഡി വിപണിയില്‍ എത്തിയിരുന്നില്ല.
 
ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി ദുൽഖർ തന്നെയാണ് പറവയുടെ ഡിവിഡി റിലീസിന്റെ തീയതി ഫേസ്‌ബുക്കിലൂടെ പങ്കിട്ടത്. മെയ് 30-ന് പറവയുടെ ബ്ലൂറേ, ഡിവിഡി, വിസിഡി തുടങ്ങിയവ വിപണിയില്‍ ലഭ്യമാക്കുമെന്നാണ് ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്.
About Writer
Rijisha M.
അടുത്ത ലേഖനം
ദേഷ്യത്തിലായിരുന്നു അവൾ, വീട്ടിലേക്ക് കയറിവന്ന് ഭർത്താവിനെ തല്ലാനൊരുങ്ങി: രാധികയെ കുറിച്ച് നളിനി