ആര്‍ആര്‍ആറിലെ മനോഹര ഗാനം, വീഡിയോ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 16 ഏപ്രില്‍ 2022 (17:08 IST)

രാജമൗലിയുടെ ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ ഓരോ വീഡിയോ സോങ്ങായി പുറത്തിറക്കുകയാണ് നിര്‍മ്മാതാക്കള്‍.

'കൊമ്പ നിന്‍' എന്ന് തുടങ്ങുന്ന പാട്ട് പുറത്തിറങ്ങി. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വരികള്‍ എഴുതിയ ഗാനത്തിന് മരഗധമണിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.നയന നായര്‍ ആണ് ആലാപനം.
രാജമൗലിയുടെ ആര്‍ആര്‍ആര്‍ 1000 കോടി ക്ലബ്ബില്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ആയിരം കോടി കടന്ന ചിത്രങ്ങള്‍ ഉണ്ടായിട്ടുള്ളത്. ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങള്‍ മാത്രമേ 1000 കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയിട്ടുള്ളൂ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :