അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിനേക്കാള്‍ എട്ടര വയസ് കൂടുതല്‍ മമ്മൂട്ടിക്ക്, പ്രണവിന് ദുല്‍ഖര്‍ ചേട്ടന്‍, സുരേഷ് ഗോപിക്ക് മോഹന്‍ലാലിനേക്കാള്‍ പ്രായം; സൂപ്പര്‍താരങ്ങളുടെ പ്രായം എത്രയെന്നോ?
- ശോഭനയെ പ്രൊപ്പോസ് ചെയ്യുന്ന സുരേഷ് ഗോപി,'വരനെ ആവശ്യമുണ്ട്' മേക്കിങ് വിഡിയോ
- മീശ വടിച്ച് ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ! ഇങ്ങനെയൊരു സംഭവം അറിയുമോ?
- അതൊന്നും മോഹന്‍ലാലിനെ കൊണ്ട് പറ്റില്ല, മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഈസിയായി സാധിക്കും; രണ്‍ജി പണിക്കരുടെ വാക്കുകള്‍
- മമ്മൂട്ടിയും സുരേഷ് ഗോപിയും നേര്‍ക്കുനേര്‍, മാര്‍ച്ചില്‍ വമ്പന്‍ റിലീസുകള്‍ ?
സുരേഷ് ഗോപി 'ഒറ്റക്കൊമ്പന്‍' ചിത്രീകരണത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി ? പുതിയ വിവരങ്ങള്‍
പാപ്പന്‍ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. സുരേഷ് ഗോപി ഒടുവിലായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയതും ഈ ജോഷി ചിത്രത്തിലായിരുന്നു. മാര്‍ച്ചില്‍ പാപ്പന്‍ റിലീസിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം സുരേഷ് ഗോപി ഒറ്റക്കൊമ്പന്‍ ചിത്രീകരണത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
സുരേഷ് ഗോപിയുടെ 'പാപ്പന്‍' ചിത്രീകരണം പൂര്‍ത്തിയായതോടെ ഒറ്റക്കൊമ്പന്‍ എപ്പോള്‍ തുടങ്ങുമെന്ന് ചര്‍ച്ചയിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ കടുവ ആകട്ടെ ഒരുങ്ങുകയാണ്.ടീസര്‍ അടക്കം പുറത്തിറങ്ങി. ഒറ്റക്കൊമ്പന്‍ പുറത്തുവന്ന പോസ്റ്ററുകളില്‍ എല്ലാം കണ്ട സുരേഷ് ഗോപിയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുളള താരത്തിന്റെ പുതിയ ചിത്രം പുറത്തുവന്നു. നടന്‍ ടിനി ടോമാണ് പുതിയ ഫോട്ടോ പങ്കുവെച്ചത്.
ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കടുവാകുന്നല്‍ കുറുവച്ചനായി സുരേഷ് ഗോപി എത്തുന്നത്. ആക്ഷനും മാസ്സ് ഡയലോഗുകളും അടങ്ങി സിനിമ കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കുമെന്ന് ടോമിച്ചന്‍ മുളകുപാടം പറഞ്ഞിരുന്നു. പുലിമുരുകന്‍ മധുരരാജ എന്നീ സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി കുമാറാണ് ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യുന്നത്. അര്‍ജുന്‍ റെഡ്ഡി, കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.