ശോഭനയെ പ്രൊപ്പോസ് ചെയ്യുന്ന സുരേഷ് ഗോപി,'വരനെ ആവശ്യമുണ്ട്' മേക്കിങ് വിഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 12 ഫെബ്രുവരി 2022 (17:11 IST)

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പുതിയ മേക്കിങ് വിഡിയോയാണ് ശ്രദ്ധ നേടുന്നത്.ശോഭനയും സുരേഷ് ഗോപിയുമാണ് ഈ രംഗത്തിലുള്ളത്. ചിത്രത്തില്‍ മേജറായ സുരേഷ് ഗോപി നീനയായി എത്തുന്ന ശോഭനയെ പ്രൊപ്പോസ് ചെയ്യുന്ന രംഗം പിറന്നത് ഇങ്ങനെ.

പ്രൊപ്പോസ് ചെയ്യുന്ന രംഗം ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ വിശേഷങ്ങളും സംവിധായകന്‍ അനൂപ് സത്യന്‍ പറയുന്നുണ്ട്.
ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശന്‍നും വന്‍ താരനിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മടങ്ങിയെത്തിയത് ഈ ചിത്രത്തിലൂടെ ആയിരുന്നു. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :