1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Oru Yamandan Premakatha Updates

ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ ഏപ്രിലിൽ; ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഇങ്ങനെ

ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ ഏപ്രിലിൽ; ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഇങ്ങനെ

സുരാജ് വെഞ്ഞാറമൂട്
ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയതാരം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരു യമണ്ടൻ പ്രേമകഥ'. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് നവംബർ 16ന് ആരംഭിക്കും. ബിസി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂടും എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 
 
ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫൽ‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്‍കുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഈ കോമഡി ചിത്രത്തിന് തിരക്കഥ എഴുതുന്നത്. 
 
ദുല്‍ഖറിനൊപ്പം സലീം കുമാർ‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണർ‍, ബിബിന്‍ ജോര്‍ജ് എന്നിവരും അഭിനയിക്കും. സുജിത് വാസുദേവ് ആണ് ഛായാഗ്രാഹകൻ. ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രം ഏപ്രില്‍ 18ന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.
About Writer
Rijisha M.
അടുത്ത ലേഖനം
ഈ പരാജയങ്ങള്‍ മമ്മൂട്ടിക്ക് പാഠമായി!