1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nivin pauly get clean chit

നടന്‍ നിവിന്‍പോളിക്കെതിരായ ബലാത്സംഗ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പരാതിക്കാരി

Nivin Pauly
നടന്‍ നിവിന്‍പോളിക്കെതിരായ ബലാത്സംഗ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പരാതിക്കാരി. അന്വേഷണത്തിന്റെ തുടക്കം മുതല്‍ നിവിന്‍ പോളിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും താരത്തിന് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ വിമര്‍ശിച്ച് പരാതിക്കാരി പറഞ്ഞു. നിവിന്‍ പോളിക്ക് എതിരായ ബലാത്സംഗ കേസില്‍ തെളിവില്ലെന്ന് കാട്ടി താരത്തെ പ്രതിപട്ടികയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു പരാതിക്കാരി.
 
ദുബായില്‍ വെച്ച് നിവിന്‍ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനി പരാതിപ്പെട്ടത്. എന്നാല്‍. ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളില്‍ നിവിന്‍ പോളി കേരളത്തിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
അടുത്ത ലേഖനം
കുട്ടികളുടെ വികൃതികളുമായി സ്താനാര്‍ത്തി ശ്രീക്കുട്ടന്‍; ടീസര്‍ പ്രകാശനം ചെയ്തു