സ്‌കൂള്‍ തുറക്കുന്നു,ആദ്യമായി വിദ്യാലയത്തില്‍ പോകുന്ന കുട്ടികള്‍ക്ക് ആശംസകളുമായി നടി ശരണ്യ മോഹന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ജൂണ്‍ 2022 (10:07 IST)
മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ശരണ്യ മോഹന്‍. അനിയത്തിപ്രാവില്‍ കുട്ടി താരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. തന്റെ കുട്ടികളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്ന് സ്‌കൂളിലേക്ക് എത്തുന്ന എല്ലാ കുരുന്നുകള്‍ക്കും ശരണ്യ ആശംസകള്‍ നേര്‍ന്നു.A post shared by Saranya Mohan (@saranyamohanofficial)

'ആദ്യമായി വിദ്യാലയത്തില്‍ പോകുന്ന എല്ലാ കുരുന്നുകള്‍ക്കും എന്റെ ആശംസകള്‍'- ശരണ്യ മോഹന്‍ കുറിച്ചു.
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി നൃത്തരംഗത്ത് സജീവമാണ്.2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :