അനുബന്ധ വാര്‍ത്തകള്‍
- Trailer | പ്രണയകഥയില്‍ നായികയായി വീണ്ടും ഗൗരി കിഷന്‍,'ലിറ്റില്‍ മിസ്സ് റാവുത്തര്‍' വരുന്നു,ട്രെയിലര്‍
- ഇതാണ് നവ്യയുടെ കുടുംബം, ചിത്രം പങ്കുവച്ച് നടി
- സാരിയില്‍ ഹോട്ട് ലുക്കില്‍ നിമിഷ, നടിയുടെ ചിത്രങ്ങള്‍ കാണാം
- 'കിംഗ് ഓഫ് കൊത്ത' ഒടിടി റിലീസ് വൈകും, നാളെ സിനിമ എത്തില്ല, പുതിയ തീയതി
- ഒരു മാറ്റവും ഇല്ല, മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്ക്വാഡ്' റിലീസ് പ്രഖ്യാപിച്ചു
നിരാശയില്‍ നയന്‍താര, ജവാനില്‍ നടിയെ ഒതുക്കിയെന്ന് പരാതി, ബോളിവുഡില്‍ ഉടനെയൊന്നും സിനിമ ചെയ്യില്ല
ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് നയന്‍താര. എന്നാല്‍ സിനിമയിലെ തന്റെ റോളില്‍ നടി സന്തോഷവതിയല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജവാനിലെ നടിയുടെ റോള്‍ വെട്ടിച്ചുരുക്കിയതില്‍ സംവിധായകന്‍ അറ്റ്‌ലിയോട് അമര്‍ഷം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയെക്കാള്‍ കുറച്ചു സമയം വന്നു പോകുന്ന ദീപിക പദുക്കോണിനാണ് പ്രാധാന്യം ഉള്ളത്. സൗത്ത് ഇന്ത്യയിലെ എണ്ണം പറഞ്ഞത് താരമായ തന്നെ ഒതുക്കി ജവാനില്‍ ദീപിക കൂടുതല്‍ നല്ല റോള്‍ നല്‍കിയതും നയന്‍താരയ്ക്ക് പ്രശ്‌നമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഇനിയൊന്ന് ആലോചിക്കാതെ ബോളിവുഡിലേക്ക് സിനിമ ചെയ്യാന്‍ നയന്‍താര ഇല്ലെന്നാണ് വിവരം. ജവാന്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളിലും നയന്‍താരയെ കണ്ടിട്ടില്ല. ഓണത്തോട് അനുബന്ധിച്ച് കൊച്ചിയിലുള്ള അമ്മയെ കാണാന്‍ പോയതായിരുന്നു നടി. മാത്രമല്ല പ്രമോഷന്‍ പരിപാടികളില്‍ നയന്‍സ് നേരത്തെയും പങ്കെടുക്കാറില്ല. മുംബൈയില്‍ നടന്ന വിജയാഘോഷ പരിപാടിയിലും നടി പങ്കെടുത്തില്ല.