ടോവിനോയ്‌ക്കൊപ്പം സൗബിന്‍, 'നടികര്‍ തിലകം' ബിടിഎസ് വീഡിയോ പുറത്ത്

Nadikar Thilakam
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ജനുവരി 2024 (15:03 IST)
Nadikar Thilakam
ടോവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നടികര്‍ തിലക'ത്തിന്റെ നിര്‍മ്മാതാക്കള്‍ ജനുവരി 7 ശനിയാഴ്ചയോടെ ചിത്രീകരണം പൂര്‍ത്തിയാക്കി. 100 ദിവസത്തിന് ഷൂട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ സെറ്റില്‍ നിന്ന് ഒരു ബിടിഎസ് വീഡിയോ പങ്കിട്ടു.ALSO READ:
Indian Team:ലോകകപ്പ് സ്വപ്നമെല്ലാം വെറുതെ,ചങ്കരൻ പഴയ തെങ്ങിൽ തന്നെ: 2024ലെ ടി20 ലോകകപ്പിലും മാറ്റമില്ലാതെ ഇന്ത്യ

ദുബായ്, ഹൈദരാബാദ്, കാശ്മീര്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ 30 ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഫസ്റ്റ് ലുക്ക് ഉടന്‍തന്നെ പുറത്തുവരും.ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന, ബാബു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
40 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദര്‍, പിആര്‍ഒ: ശബരി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :