പണം വാങ്ങാതെയാണ് അഭിനയിച്ചത്,'അദൃശ്യജാലകങ്ങള്‍'ല്‍ അങ്ങനെ ചെയ്യേണ്ടി വന്നത് ഈ കാരണം കൊണ്ട്, ടോവിനോ തോമസ് പറയുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (11:11 IST)
ടോവിനോ തോമസിന്റെ വരാനിരിക്കുന്ന ചിത്രമാണ് 'അദൃശ്യജാലകങ്ങള്‍'.ഡോ. ബിജു സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. സിനിമയ്ക്കായി പ്രതിഫലം ഒന്നും ഉറങ്ങാതെയാണ് താന്‍ അഭിനയിച്ചതെന്ന് ടോവിനോ.

ഭൂരിഭാഗം സിനിമകളിലും സിനിമയ്ക്ക് അനുസരിച്ചാണ് താന്‍ ശമ്പളം വാങ്ങാറുള്ളതെന്ന് ടോവിനോ പറയുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ പ്രൊഡക്ഷനില്‍ തന്റെ പേര് വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഓക്കേ പറയുകയാണ് ടോവിനോ ചെയ്തത്.നേരത്തെ പുറത്തിറങ്ങിയ കള എന്ന സിനിമയിലും പൈസ വാങ്ങാതെ ടോവിനോ പ്രൊഡക്ഷന്റെ ഭാഗമായി.

തന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആയി തന്റെ തന്നെ എപ്പോഴും സമയവും കരുതുക എന്നുള്ളതാണെന്ന് ടോവിനോ പറഞ്ഞു.

'ഇതുപോലെ വഴക്ക് എന്ന സിനിമയിലും ഞാന്‍ പ്രൊഡക്ഷന്‍ പാര്‍ട്ണര്‍ ആയിരുന്നു. ഞാന്‍ കൂടെ ഭാഗമായത് ആ സിനിമ എളുപ്പത്തില്‍ നടക്കും എന്നുള്ളത് കൊണ്ടാണ്.

വേറെ ഒരു പ്രൊഡ്യൂസറെ കണ്ട് അവരെ ബോധ്യപ്പെടുത്തുന്നതിനെക്കാള്‍ നല്ലതാണ് ഞാന്‍ പാര്‍ട്ണര്‍ ആവുന്നത്. പ്രൊഡ്യൂസര്‍ എന്ന് പറയാനായ ഒരാളല്ല ഞാന്‍. പ്രൊഡ്യൂസര്‍ ആവാന്‍ പറ്റിയ ഒരാളുമല്ല. നല്ല ആളുകളുടെ കൂടെ പാര്‍ട്ണര്‍ഷിപ്പില്‍ ഒരു സിനിമ ചെയ്യുന്നത് ആ പടം നടക്കാന്‍ വേണ്ടിയിട്ടാണ്. നമ്മുടെ ഭാഗത്ത് നിന്ന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതാണ്',-ടോവിനോ തോമസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :