ഡബിള്‍ റോളില്‍ ടോവിനോ തോമസ്, ത്രില്ലടിപ്പിക്കാന്‍ 'അന്വേഷിപ്പിന്‍ കണ്ടെത്തും',ഫെബ്രുവരി 9ന് തിയറ്ററുകളിലേക്ക്

Tovino Thomas  Anweshippin Kandethum
കെ ആര്‍ അനൂപ്| Last Modified ശനി, 6 ജനുവരി 2024 (17:59 IST)
Anweshippin Kandethum
ടോവിനോ തോമസ് നായകനായി എത്തുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഫെബ്രുവരി 9ന് പ്രദര്‍ശനത്തിന് എത്തും. പോലീസ് യൂണിഫോമില്‍ നടനെത്തുന്ന സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
സിനിമയുടെ പോസ്റ്ററുകള്‍ പുറത്തു വന്നതിനു പിന്നാലെ ടോവിനോ ഡബിള്‍ റോളില്‍ എത്തുമെന്ന ചര്‍ച്ചകളും ആരംഭിച്ചു. നേരത്തെ പുറത്തുവന്ന പോസ്റ്ററില്‍ രണ്ട് രീതിയില്‍ താരത്തെ കാണിച്ചിട്ടുണ്ട്.പോലീസ് തൊപ്പി വെച്ചും അല്ലാതേയും ടോവിനോയെ കാണാം.ALSO READ:
ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: തൃശൂരില്‍ ടി.എന്‍.പ്രതാപന്‍ സ്ഥാനാര്‍ഥി

ഏറെ കോളിളക്കം സൃഷ്ടിച്ച ശ്രീദേവി കൊലപാതക കേസിന് പിന്നാലെ എസ്‌ഐ ആനന്ദ് നാരായണനും സംഘവും എത്തുന്ന കഥ പ്രേക്ഷകരെ ത്രില്ലടിപ്പിക്കും.ALSO READ:
ജപ്പാനിലെ ഭൂകമ്പത്തില്‍ 242 പേരെ കാണാനില്ല

ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ALSO READ:
ഈ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കു

കാപ്പ വന്‍ വിജയമായതിന് പിന്നാലെ തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിയേറ്റര്‍ ഓഫ് ഡ്രീംസ് സിനിമ തിയറ്ററുകളില്‍ എത്തിക്കും.സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :