അനുബന്ധ വാര്‍ത്തകള്‍
- ഹിന്ദി സീരിയൽ താരം മൗനി റോയിയുടെ വിവാഹം ജനുവരിയിൽ, വരൻ ദുബായ് മലയാളി
- നാഗകന്യക നടി വിവാഹിതയാകുന്നു, മൗനി റോയുടെ കല്യാണം ജനുവരിയില്‍ ?
- നാഗകന്യകയിലെ നടി, മൗനി റോയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു
- അമൃതാനന്ദമയിയെ നേരില്‍ കണ്ട് 'നാഗകന്യക' നടി, ചിത്രങ്ങള്‍
- മോഹന്‍ലാലും ദിലീപും നായകന്മാര്, വിദ്യ ബാലന്റെ അരങ്ങേറ്റം; ആ ചിത്രം നടന്നില്ല, മോഹന്‍ലാലിന് പകരം പിന്നീട് പൃഥ്വിരാജ് എത്തി, വിദ്യ ബാലന് രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ തള്ളി
ദുബായില്‍ വെച്ച് കല്യാണം വേണ്ട, തീരുമാനം മാറ്റി നാഗകന്യക നടി മൗനി റോയ്
ബോളിവുഡ് നടി മൗനി റോയുടെ വിവാഹം ജനവരിയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.തന്റെ ബോയ്ഫ്രണ്ടും ബിസിനസുകാരനായ സൂരജ് നമ്പ്യാരുമായുളള കല്യാണം ദുബായില്‍ വെച്ച് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇരുവരും ഈ തീരുമാനം മാറ്റിയെന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇന്ത്യയില്‍ തങ്ങളുടെ കല്യാണം ആഘോഷിക്കണമെന്ന് മൗനി റോയ് തീരുമാനിച്ചതെന്നാണ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.
ജനുവരി അവസാനം മൗനി റോയിയുടെ വിവാഹം നടക്കും. ഒരുപക്ഷേ നേരത്തെ നടക്കേണ്ടിയിരുന്ന വിവാഹം കോവിഡ് കാരണം വൈകുകയായിരുന്നു. സൂരജ് ദുബായില്‍ ബാങ്കറും ബിസിനസുകാരനുമാണ്.