കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (14:54 IST)
ഒക്ടോബര്‍ 21ന് മോഹന്‍ലാലിന്റെ ത്രില്ലര്‍ മോണ്‍സ്റ്റര്‍ പ്രദര്‍ശനത്തിനെത്തും. ആറു വര്‍ഷങ്ങള്‍ക്കു ശേഷം പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളിലാണ് ആരാധകരും. ഉദയ കൃഷ്ണയുടെ രചനയില്‍ വൈശാഖ് ചിത്രമാണിത്.
മലയാളത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരുപാട് വിഷയങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വൈശാഖ് പറയുന്നു.ഇത്തരമൊരു ചിത്രം ചെയ്യാനുള്ള മനസ്സ് കാട്ടിയ മോഹന്‍ലാല്‍ തന്ന ഊര്‍ജ്ജം വളരെ വലുതാണെന്നും ഒരിക്കലും ഒരു നായക കേന്ദ്രീകൃതമല്ലാത്ത ഈ ചിത്രം, പൂര്‍ണ്ണമായും ഇതിന്റെ തിരക്കഥ, മേക്കിങ് സ്‌റ്റൈല്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.