ഹീറോയിസം ഓറിയന്റ്റ്ഡ് അല്ല മോണ്‍സ്റ്റര്‍:വൈശാഖ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (14:51 IST)
കഴിഞ്ഞ ദിവസമായിരുന്നു മോണ്‍സ്റ്ററിലെ ആദ്യ വീഡിയോ സോങ് പുറത്തുവന്നത്. സിനിമയൊരു ത്രില്ലര്‍ ആണെന്ന് സംവിധായകന്‍ വൈശാഖ്. മുമ്പ് ചെയ്തിട്ടുള്ള സിനിമകളുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ഒരു എക്സ്പീരിമെന്റ് ആണ് മോണ്‍സ്റ്റര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫുള്ളി പാക്ക്ഡ് എന്റര്‍ടൈന്‍മെന്റ് ആണ്. ബട്ട് ഹീറോയിസം ഓറിയന്റ്റ്ഡ് അല്ല. ഒരു ഇന്റലിജിന്റ് തിരകഥയുടെയും ക്രാഫ്റ്റിന്റെയും ഒരു മേക്കര്‍സ് മൂവിയുടെയും പ്രത്യേകത ഉള്ള സിനിമയാണ് മോണ്‍സ്റ്ററെന്നും വൈശാഖ് പറഞ്ഞു.

സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി .കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക തുടങ്ങിയ താരനിര സിനിമയിലുണ്ട്.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം ഒരുക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :