അനുബന്ധ വാര്‍ത്തകള്‍
- 'ബറോസ് ദിനങ്ങള്‍ മിസ് ചെയ്യുന്നു'; വിശേഷങ്ങളുമായി മരക്കാറിലെ ചിന്നാലി
- ഇത് പുത്തന്‍ നേട്ടം ! 'ഹൃദയം' തരംഗം അവസാനിക്കുന്നില്ല
- മോഹന്‍ലാലിന്റെ കല്യാണത്തിന് ഉപയോഗിച്ച കൂളിംഗ് ഗ്ലാസ്! ബറോസ് പൂജയ്ക്ക് മമ്മൂട്ടി എത്തിയതും അതേ കൂളിംഗ് ഗ്ലാസ് ഇട്ട്
- നാട്ടിലേക്ക് വരുന്നില്ലേ ? താരപുത്രന് എവിടെയെന്ന് അറിയാമോ... യാത്ര വിശേഷങ്ങള്‍
- 'ബറോസ്' ട്രെയിലര്‍ അപ്ഡേറ്റ്, റിലീസ് അടുത്തവര്‍ഷം, പുതിയ വിവരങ്ങള്‍
ഗ്രാവിറ്റി ഇല്ല്യൂഷനും ഫാന്റസിയും നിറഞ്ഞ ആക്ഷന്‍ രംഗം,'ബറോസ്' ഒരുങ്ങുന്നു
ബറോസ് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍.ത്രീഡി ഫാന്റസി ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റിലാണ് പുറത്തുവന്നിരിക്കുന്നത്.
ബറോസില്‍ ഗ്രാവിറ്റി ഇല്ല്യൂഷന്‍ ടെക്നോളജി ഉപയോഗിച്ചുള്ള ആക്ഷന്‍ രംഗങ്ങളുമുണ്ട്.ഗ്രാവിറ്റി ഇല്ല്യൂഷനും ഫാന്റസിയും നിറഞ്ഞ ആക്ഷന്‍ രംഗത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ചൈനീസ്, പോര്‍ച്ചുഗീസ്, സ്പാനിഷ് ഇരുപതോളം ഭാഷകളില്‍ സബ് ടൈറ്റില്‍ ഉപയോഗിച്ചും ഡബ്ബ് ചെയ്തും റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു. മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് കൂടിയാകും മോഹന്‍ലാലിന്റെ ബറോസ്.
അടുത്ത വേനല്‍ അവധിക്ക് മുമ്പേ മാര്‍ച്ച് മാസം ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സെന്‍സറിങ് നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും.