1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal Sankar Ramakrishnan Movie

ശങ്കര്‍ രാമകൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്

Mohanlal and Shankar Ramakrishnan
Mohanlal and Shankar Ramakrishnan

ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്. കുടുംബപശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയ്ക്കു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ തന്നെയായിരിക്കും തിരക്കഥയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. L 360 എന്ന ചിത്രത്തിന്റെ യഥാര്‍ഥ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ പേര് ലോക്ക് ചെയ്‌തെന്നും ഉടന്‍ പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. 
 
ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്‌റ്റോറി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും കേരള കഫേ (ഐലാന്‍ഡ് എക്‌സ്പ്രസ്) , പതിനെട്ടാം പടി എന്നീ ചിത്രങ്ങളുടെ സംവിധായകനുമാണ് ശങ്കര്‍ രാമകൃഷ്ണന്‍. നടന്‍ എന്ന നിലയിലും ശങ്കര്‍ രാമകൃഷ്ണന്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
റിപ്പോർട്ട് പുറത്തുവരാതിരിക്കാനല്ല കേസിന് പോയത്, ഇത് സിനിമാ രംഗത്തെ സ്ത്രീകളുടെ വിജയം: രഞ്ജിനി