മണിച്ചിത്രത്താഴ് രണ്ടാം വരവ് വിജയമായോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2024 (07:43 IST)
മണിച്ചിത്രത്താഴ് എന്ന സിനിമ മിനിസ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള ഒരു തലമുറയുണ്ട്. അവര്‍ക്ക് നാഗവല്ലിയെയും നകുലനെയും സണ്ണിയെയുമൊക്കെ ബിഗ് സ്‌ക്രീനില്‍ കാണാം. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം റീ റിലീസ് ചെയ്ത സിനിമ വന്‍ വിജയമായി മാറ്റിയതും ഇത്തരം പ്രേക്ഷകരാണെന്ന് പറയാം.

ഇപ്പോഴിതാ മണിച്ചിത്രത്താഴ് നേടിയ കളക്ഷന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 1.10 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. പുതിയ കണക്കുകള്‍ വരുന്നത് അനുസരിച്ച് കളക്ഷനില്‍ മാറ്റം ഉണ്ടാകാം.

റിലീസായി 27 വര്‍ഷം കഴിഞ്ഞിട്ടും മണിച്ചിത്രത്താഴ് എന്ന സിനിമ ഇന്നും പുതുമയോടെയാണ് ചലച്ചിത്ര പ്രേമികള്‍ കാണുന്നത്.കാലമെത്രകഴിഞ്ഞാലും നാഗവല്ലിയും നകുലനും സണ്ണിയും ഒക്കെ മലയാളികളുടെ മനസ്സില്‍ ഉണ്ടാകും. അവരുടെയെല്ലാം തിരിച്ചുവരവ് ആഘോഷമാക്കുകയാണ് മലയാളി പ്രേക്ഷകര്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :