1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal new movie

ശകുനിയാകാന്‍ മോഹന്‍ലാല്‍,അണിയറയില്‍ പുതിയ ചിത്രം ?

മോഹന്‍ലാല്‍
പുതിയ മോഹന്‍ലാല്‍ ചിത്രം വരുന്നു എന്ന് കേള്‍ക്കുമ്പോഴേ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. അദ്ദേഹത്തിന്റെ എന്റെ പുതിയ ഒരു സിനിമ അണിയറയിലൊരുങ്ങുന്നുണ്ടെന്നു കേള്‍ക്കുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രചയിതാവുമായ സുനില്‍ പരമേശ്വരന്റെ ശകുനി എന്ന കഥാപാത്രം ആണ് ലാലിനു വേണ്ടി ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മേജര്‍ രവിയാവും ഈ ചിത്രം ഒരുക്കുക. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും എന്നു പ്രതീക്ഷിക്കുന്നു. 
 
മോഹന്‍ലാല്‍ നിലവില്‍ '12ത് മാന്‍' ഷൂട്ടിംഗ് തിരക്കിലാണ്. ബ്രോ ഡാഡി ചിത്രീകരണമായിരുന്നു അദ്ദേഹം ഒടുവിലായി പൂര്‍ത്തിയാക്കിയത്. ഷാജി കൈലാസിനൊപ്പം പേരിടാത്ത ഒരു ചിത്രവും ഒരുങ്ങുന്നുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍.  
അടുത്ത ലേഖനം
മോഹന്‍ലാലിനൊപ്പം സന്തോഷ് ശിവന്‍, ചിത്രം വൈറലാകുന്നു