അനുബന്ധ വാര്‍ത്തകള്‍
- രുക്മിണിയമ്മയുടെ വലിയ ആഗ്രഹം നിറവേറ്റി മോഹന്‍ലാല്‍, വീഡിയോ
- 50-ാമത്തെ ഗാനം, ഷെയ്ന് നിഗത്തിന്റെ 'ബര്‍മുഡ' എന്ന സിനിമയില്‍ പാടി മോഹന്‍ലാല്‍
- 'ഈ ഗ്ലാമറിനു മുന്പില് പിടിച്ചു നില്കാന് പറ്റുന്നില്ലല്ലോ', മമ്മൂട്ടിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് നടി മാളവിക
- ബോക്സറായി മോഹന്‍ലാല്‍, പ്രിയദര്ശന് ചിത്രത്തിനായുള്ള തയ്യാറെടുപ്പ്, പുതിയ ചിത്രവും ഹിറ്റ്
- 'വിതുമ്പിക്കരയുന്ന മമ്മൂക്കയെ കണ്ടു'; കെ.ആര്‍.വിശ്വംഭരനുമായുളള മെഗാസ്റ്റാറിന്റെ സൗഹൃദത്തെക്കുറിച്ച് ആന്റോ ജോസഫ്
മോഹന്‍ലാല്‍ അല്ല മമ്മൂട്ടി, ആദ്യം ദൃശ്യത്തില്‍ ജോര്‍ജ്ജുകുട്ടി ആകാന്‍ വിളിച്ചത് മെഗാസ്റ്റാറിനെ
മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിനിമയില്‍ ആദ്യം ജോര്‍ജ്ജുകുട്ടിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത് മമ്മൂട്ടിക്കായിരുന്നു.
2013 ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി മാറിയ ദൃശ്യത്തില്‍ അഭിനയിക്കാനായി മമ്മൂട്ടിയെ നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങളാല്‍ മമ്മൂട്ടി സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു.
ദൃശ്യം 150 ദിവസം പിന്നിട്ടു തിയറ്ററില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിച്ചു.4.60 കോടി രൂപ ബഡ്ജറ്റില്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായി. ദൃശ്യം 2 തെലുങ്കിലേക്കും കന്നഡയിലേക്കും റീമേക്ക് ചെയ്തു. തെലുങ്ക് റീമേക്കും ജിത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്തത്.