1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal joining with Dileep after 14 years

ഒടുവില്‍ ദിലീപിനൊപ്പം അഭിനയിക്കാന്‍ സമ്മതംമൂളി മോഹന്‍ലാല്‍; 'ഭ.ഭ.ബ'യിലേത് വെറും കാമിയോ വേഷമല്ല !

18 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ സിനിമയ്ക്കായി നല്‍കിയിരിക്കുന്നതെന്നാണ് വിവരം

Mohanlal Dileep Movie Bha Bha Ba, Dileep Mohanlal in Bha Bha Ba
14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ദിലീപും ഒന്നിക്കുന്നു. ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ.ഭ.ബ'യില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതംമൂളി. ദിലീപ് ചിത്രത്തില്‍ ഉടന്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. 
 
18 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ സിനിമയ്ക്കായി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. കേവലം കാമിയോ റോളില്‍ മാത്രം ഒതുങ്ങുന്ന കഥാപാത്രമായിരിക്കില്ല മോഹന്‍ലാലിന്റേത്. മറിച്ച് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ്. വളരെ വ്യത്യസ്തമായ ലുക്കായിരിക്കും മോഹന്‍ലാലിന്റേത്. ജൂലൈ നാലിനായിരിക്കും മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ആദ്യ അപ്‌ഡേറ്റ്‌സ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുക. 
 
മോഹന്‍ലാല്‍-ദിലീപ് കോംബിനേഷന്‍ സീനുകളായിരിക്കും ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം. 'ഭ.ഭ.ബ'യുടെ രണ്ടാം ഭാഗത്തെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. രണ്ടാം ഭാഗത്തിലും ലാലിന്റെ കഥാപാത്രം വരുന്ന പോലെയാകും ആദ്യ ഭാഗം അവസാനിപ്പിക്കുകയെന്നാണ് വിവരം. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും 'ഭ.ഭ.ബ'യില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകും. 
About Writer
രേണുക വേണു
അടുത്ത ലേഖനം
'പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല'; ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി