മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാലിന് ലഭിച്ചത് 2000 രൂപ, അനാഥാലയത്തിന് കൊടുത്തു!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 ഫെബ്രുവരി 2024 (20:28 IST)
മോഹന്‍ലാലിന്റെ കന്നി ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാലിന് ലഭിച്ചത് 2000 രൂപ. ഫ്‌ളവേര്‍സ് ചാനലിലെ ടോപ്പ് സിങ്ങര്‍ എന്ന പരിപാടിയില്‍ സംസാരിക്കവെ നടന്‍ മുകേഷാണ് ഇക്കാര്യം പറഞ്ഞത്. അന്നവര്‍ മോഹന്‍ലാലിനെ ഓഡിഷന് വിളിച്ചു. രണ്ട് സംവിധായകര്‍ അദ്ദേഹത്തിന് നൂറില്‍ അഞ്ചും, ആറും മാര്‍ക്ക് ആണിട്ടത്. ഈ മുഖം വെച്ച് ഒരിക്കലും അഭിനയിക്കാന്‍ കഴിയില്ലെന്ന് അന്നവര്‍ പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോ സാറും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക്ക് ഇട്ടിരുന്നു. അങ്ങനെയാണ് മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നത്- മുകേഷ് പറഞ്ഞു.

കൂടാതെ അന്ന് വെറും രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് കിട്ടിയ പ്രതിഫലമെന്നും എന്നാല്‍ ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്താണ് അദ്ദേഹം പോയതെന്നും മുകേഷ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :