1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bramayugam in Black and White Format

'ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം'; നിര്‍ണായക വിവരം പങ്കുവെച്ച് മമ്മൂട്ടി

ഭ്രമയുഗത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്

Bramayugam, Mammootty, Bramayugam Review, Bramayugam Tease, Bramayugam Mammootty, Cinema News, Webdunia Malayalam
Bramayugam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെ. അണിയറ പ്രവര്‍ത്തകര്‍ ആദ്യമായാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിടുന്നത്. ' ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം അനുഭവിച്ചറിയുക' മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റിലായിരിക്കും ചിത്രം പുറത്തിറങ്ങുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
ഭ്രമയുഗത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് ഭ്രമയുഗത്തിന്റെ ദൈര്‍ഘ്യം. കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലാണ് കഥ നടക്കുന്നത്. പാണ സമുദായത്തില്‍ നിന്നുള്ള തേവന്‍ എന്ന നാടോടി പാട്ടുകാരന്‍ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. അടിമ വില്‍പ്പന നടക്കുന്ന ഒരു ചന്തയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവന്‍ ഈ മനയ്ക്കലില്‍ എത്തുന്നത്. കുഞ്ചമന്‍ പോറ്റിയെന്ന മമ്മൂട്ടി കഥാപാത്രമാണ് ഈ മനയുടെ ഉടമ. അര്‍ജുന്‍ അശോകന്‍ ആണ് തേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ 50 മിനിറ്റ് ദൈര്‍ഘ്യം മാത്രമാണ് മമ്മൂട്ടി കഥാപാത്രത്തിനുള്ളത്. 
 
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സീസ് ഇട്ടിക്കോര എന്ന ജനപ്രിയ നോവലിലൂടെ ശ്രദ്ധേയനായ ടി.ഡി.രാമകൃഷ്ണനാണ്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഫെബ്രുവരി 15 ന് ചിത്രം തിയറ്ററുകളിലെത്തും. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Actress Prasseetha: ബഡായി ബംഗ്ലാവിലെ അമ്മായിയെ ഓര്‍മയുണ്ടോ? മകനൊപ്പമുള്ള ചിത്രവുമായി പ്രസീത