അന്നത്തെ ഫാഷന്‍ ഇങ്ങനെയാ ! ഇരുപത്തിയൊന്നാം വയസ്സില്‍ അശ്വതി ശ്രീകാന്ത്, നടിയുടെ പഴയകാല ചിത്രം

Aswathy Sreekanth
കെ ആര്‍ അനൂപ്| Last Modified ശനി, 3 ഫെബ്രുവരി 2024 (17:38 IST)
Aswathy Sreekanth
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ഇന്ന് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച അശ്വതി പിന്നെ ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ എത്തിത്തുടങ്ങി. അവതാരകയും പിന്നീട് നടിയായും മലയാളി പ്രേക്ഷകര്‍ താരത്തെ കണ്ടു.ലൈഫ് കോച്ച് ആണ് അശ്വതി കൈവെച്ച പുതിയ മേഖല.
ചക്കപ്പഴം എന്ന സീരിയലിലെആശ എന്ന കഥാപാത്രം അശ്വതിയെ കൂടുതല്‍ പ്രശസ്തിയാക്കി. ഇപ്പോഴിതാ നടിയുടെ ഒരു പഴയകാല ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.21-ാം വയസ്സിലെ ലുക്കാണ് ചിത്രത്തില്‍ കാണാനാകുന്നത്.മഞ്ഞ ചുരിദാറും മഞ്ഞ ഷോളും ധരിച്ചു നില്‍ക്കുന്ന തനി നാടന്‍ പെണ്‍കുട്ടിയായാണ് അശ്വതിയെ കാണാനായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :