അഞ്ച് മിനിറ്റ് മുണ്ടില്ലാതെ നടന്നു; ഇന്നായിരുന്നെങ്കില്‍ അടിയിലൂടെ ക്യാമറ വരുമായിരുന്നെന്ന് ജയറാം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 ഫെബ്രുവരി 2024 (17:43 IST)
Jayaram: തന്റെ മുണ്ടഴിഞ്ഞുപോയ രസകരമായ കഥ പറഞ്ഞു പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ് നടന്‍ ജയറാം. തന്റെ പുതിയ സിനിമയായ ഓസ്ലറിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം തന്റെ നാട്ടുകാരായ പെരുമ്പാവൂര്‍കാര്‍ക്കെല്ലാം അറിയാമെന്നും പത്രത്തിലൊക്കെ വരികയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. തന്റെ നാട്ടിലെ ഒരു തുണി കടയുടെ ഉദ്ഘാടനത്തിന് പോയതായിരുന്നു. സ്വന്തം നാടായതിനാല്‍ തന്നെ കാണാന്‍ നിരവധിപേര്‍ എത്തി. അറിയാവുന്നവരും കൂടെ പഠിച്ചവരും നാട്ടുകാരും എല്ലാരും ഉണ്ടായിരുന്നു. കാറില്‍ നിന്ന് ഇറങ്ങി എല്ലാവര്‍ക്കും കൈ കൊടുത്ത് പോയി. പോണ വഴിക്ക് ഓരോരുത്തരായി മുണ്ടില്‍ ചവിട്ടുകയായിരുന്നു.

എന്നാല്‍ ഉദ്ഘാടനം ചെയ്യേണ്ട കടയുടെ മുന്നിലെത്തിയപ്പോള്‍ മുണ്ട് താഴേക്ക് പോവുകയായിരുന്നു. ഒരു ചെക്കന്‍ അതും എടുത്ത് ഓടി. ഷര്‍ട്ടിന് ഇറക്കമുണ്ടായിരുന്നതുകൊണ്ട് രക്ഷപ്പെട്ടെന്നും ഇന്നായിരുന്നെങ്കില്‍ ക്യാമറ അടിയില്‍ കൂടെ വന്നേനെയെന്നും താരം പറഞ്ഞു. അഞ്ചു മിനിറ്റോളം ആണ് മുണ്ടില്ലാതെ നിന്നത് കൂടെയുള്ളവരോട് ക്യാമറ ഓഫ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവരത് കേട്ടു. പിന്നീട് ഒരാള്‍ ആ ചെക്കന്റെ കയ്യില്‍ നിന്ന് തുണി വാങ്ങിക്കൊണ്ടു വരുകയായിരുന്നു എന്നും താരം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :