Actress Prasseetha: ബഡായി ബംഗ്ലാവിലെ അമ്മായിയെ ഓര്‍മയുണ്ടോ? മകനൊപ്പമുള്ള ചിത്രവുമായി പ്രസീത

പ്രസീത അഭിഭാഷകയാണെന്ന കാര്യം പലര്‍ക്കും അറിയില്ല

Prasseetha, Actress Praseetha, Prasseetha Badai Bungalow actress, Prasseetha photo
രേണുക വേണു| Last Modified ശനി, 3 ഫെബ്രുവരി 2024 (18:41 IST)
Actress With Son

Actress Prasseetha: സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി നടിയും കോമഡി താരവുമായ പ്രസീത മേനോന്റെ പുതിയ ചിത്രം. സുരേഷ് ഗോപിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ താരത്തിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മകന്‍ അര്‍ണവിനൊപ്പമുള്ള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് ടെലിവിഷന്‍ ഷോയില്‍ അമ്മായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രസീത മലയാളികളുടെ പ്രിയങ്കരിയായത്. 'മൂന്നാം മുറ' എന്ന ചിത്രത്തില്‍ ബാലതാരമായാണ് പ്രസീത അഭിനയ രംഗത്തേക്ക് എത്തുന്നത്. പത്രം, മഴയെത്തും മുന്‍പെ, വെള്ളിത്തിര, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക എന്നീ സിനിമകളിലെല്ലാം പ്രസീത അഭിനയിച്ചിട്ടുണ്ട്.

Actress Praseetha
Actress Praseetha

പ്രസീത അഭിഭാഷകയാണെന്ന കാര്യം പലര്‍ക്കും അറിയില്ല. കോര്‍പ്പറേറ്റ് കമ്പനിയിലെ ലീഗല്‍ മാനേജറായാണ് പ്രസീത ഇപ്പോള്‍ ജോലി ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :