കൂട്ടത്തില്‍ ഒരാള്‍ ഇന്ന് സിനിമ നടി, ആളെ നിങ്ങള്‍ക്കറിയാം !

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഫെബ്രുവരി 2024 (17:35 IST)
എന്നും പുതിയ കാര്യങ്ങള്‍ ചെയ്യുവാനും അത് പഠിക്കാനും ആഗ്രഹിക്കുന്ന മനസ്സാണ് നടി അന്നു ആന്റണിക്ക്. തനിക്ക് ചുറ്റുമുള്ള ആളുകളെ അറിയുവാനും അവരില്‍ ഒരാളായി ജീവിക്കാനും നടി ശ്രദ്ധിക്കാറുണ്ട്. യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന അന്നുവിന്റെ കുട്ടിക്കാല ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.


കൂടെയുള്ളത് സഹോദരിയാണെന്ന് നടി തന്നെ പറയുന്നുണ്ട്.

ആനന്ദം സംവിധായകന്റെ 'പൂക്കാലം' എന്നാ സിനിമയിലാണ് നടിയെ ഒടുവില്‍ കണ്ടത്.ആനന്ദത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിച്ചതിന് ശേഷം അന്നു ആന്റണിയെ മോളിവുഡില്‍ കണ്ടിട്ടുണ്ടായിരുന്നില്ല.


നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ നടി ഗംഭീര തിരിച്ചുവരവ് നടത്തി.2016-ലാണ് ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം പുറത്തിറങ്ങിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :