Mohanlal - Amal Neerad: മോഹന്‍ലാല്‍ - അമല്‍ നീരദ് ചിത്രം: പ്രഖ്യാപനം ഉടന്‍

16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമല്‍ നീരദും മോഹന്‍ലാലും ഒന്നിക്കുന്നത്

Mohanlal and Amal Neerad
Mohanlal and Amal Neerad
രേണുക വേണു| Last Modified ചൊവ്വ, 3 ജൂണ്‍ 2025 (09:27 IST)

- Amal Neerad: മോഹന്‍ലാലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയായിരിക്കും അമല്‍ നീരദ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തുക.

16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമല്‍ നീരദും മോഹന്‍ലാലും ഒന്നിക്കുന്നത്. സാഗര്‍ ഏലിയാസ് ജാക്കിയാണ് ഇരുവരും ഒന്നിച്ച ഏക സിനിമ. സാഗര്‍ ഏലിയാസ് ജാക്കി പോലെ സ്‌റ്റൈലിഷ് ആക്ഷന്‍ പടമായിരിക്കും ഇരുവരും വീണ്ടും ചെയ്യുകയെന്ന് പ്രതീക്ഷിക്കുന്നവര്‍ ധാരാളമുണ്ട്. അതിനിടയിലാണ് സാഗര്‍ ഏലിയാസ് ജാക്കിയുടെ രണ്ടാം ഭാഗമാണ് ഇരുവരും ഒന്നിച്ച് ചെയ്യാന്‍ പോകുന്നതെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. എന്നാല്‍ സാഗര്‍ ഏലിയാസ് ജാക്കി 2 ചെയ്യാന്‍ അമല്‍ നീരദോ മോഹന്‍ലാലോ തീരുമാനിച്ചിട്ടില്ല. സാഗര്‍ ഏലിയാസ് ജാക്കി രണ്ടാം ഭാഗം വരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മറ്റൊരു ആക്ഷന്‍ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഇപ്പോള്‍ ഒന്നിക്കുന്നത്.

ബോഗയ്ന്‍വില്ലയ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും. അമല്‍ നീരദ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ മറ്റൊരു ശക്തമായ വേഷത്തില്‍ സൗബിന്‍ ഷാഹിറും ഉണ്ടായിരിക്കും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'സ്നേഹപൂര്‍വ്വം', മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമ എന്നിവയ്ക്കു ശേഷമായിരിക്കും മോഹന്‍ലാല്‍ - അമല്‍ നീരദ് ചിത്രം ആരംഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :