നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 3 ജൂണ്‍ 2025 (09:18 IST)
ഇരുപത് വർഷത്തിലധികമായി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് സലിം കുമാർ. മലയാളികളെ ചിരിപ്പിക്കുന്ന അദ്ദേഹം ഇടയ്ക്ക് സ്വഭാവ നടനായി പ്രേക്ഷകരെ കരയിപ്പിച്ചിട്ടുമുണ്ട്. ദേശീയ തലത്തിൽ വരെ സലിം കുമാറിന് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സലിം കുമാറിന്റെ പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്.
സ്കൂൾ പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ നടക്കാനും മറ്റും ചില അവശതകൾ നടൻ നേരിടുന്നുണ്ട്. വാഹനത്തിൽ നിന്നും ഇറങ്ങിയത് പോലും സ്വീകരിക്കാൻ എത്തിയവരുടെ സഹായത്തോടെയായിരുന്നു. ശേഷം പരിപാടി നടക്കുന്ന വേദിയിലേക്ക് നടക്കവെ കാലുകൾ തളർന്ന് നടൻ വീണു. സഹായി കയ്യിൽ പിടിച്ചിരുന്നുവെങ്കിലും ബാലൻസ് ചെയ്യാനാവാതെ സലിം കുമാർ വീണു.
ശേഷം മൂന്ന്, നാല് പേർ എത്തിയാണ് നടനെ താങ്ങി എഴുന്നേൽപ്പിച്ചത്. ശേഷം രണ്ട്, മൂന്ന് പേരുടെ സഹായത്തോടെയാണ് നടൻ നടന്നത്. അതിനിടയിൽ താങ്ങി ഉയർത്തിയ ഒരാളുടെ കൈ നടൻ തട്ടി മാറ്റുകയും ചെയ്തിരുന്നു. അൽപ്പം രോഷത്തോടെയാണ് കൈ തട്ടിമാറ്റിയതെന്നത് വീഡിയോയിൽ വ്യക്തമാണ്. വീഡിയോ വൈറലായതോടെ, സലിം കുമാറിന്റെ പ്രവൃത്തിയെ വിമർശിച്ച് നിരവധി ആളുകൾ രംഗത്ത്.
അവശതയിലായിട്ടും എന്തുകൊണ്ട് വിശ്രമിക്കാതെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നുവെന്നാണ് ചിലർ കമന്റിലൂടെ ചോദിച്ചത്. ഇത്ര വയ്യാത്ത ആളെ എന്തിനാണ് ഇത്ര ബുദ്ധിമുട്ടിക്കുന്നത്. റസ്റ്റ് എടുക്കുക. ആരോഗ്യം തിരികെ വന്ന ശേഷം മാത്രം ഇത്തരം ചടങ്ങുകൾ സംബന്ധിക്കുക അതല്ലേ നല്ലത്? എന്നായിരുന്നു ചില കമന്റുകൾ. ശരിയാണ് സുഖമില്ല. പക്ഷെ അദ്ദേഹത്തിന്റെ വലത്തെ കയ്യിൽ പിടിച്ച ആ മനുഷ്യനോട് കാണിക്കുന്ന വെറുപ്പ് കണ്ടില്ലേ ധാഷ്ട്യം. താഴെ വീണപ്പോൾ പൊക്കിയെടുത്തത് ആ മനുഷ്യനും കൂടിയാണ്. പിന്നെ പിടിച്ചുകൊണ്ട് വന്നപ്പോൾ വലത്തെ കൈ ധാഷ്ട്രീയത്തോടെ വലിച്ച് മാറ്റുന്നു. അഹങ്കാരം എന്നിട്ടും മാറിയിട്ടില്ല എന്നൊക്കെയാണ് കമന്റുകൾ.