1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Tourist Family OTT Release

Tourist Family: തിയേറ്ററിൽ കൈയ്യടി, ഒടിടിയിലും ഈ 'ടൂറിസ്റ്റ് ഫാമിലി' സൂപ്പർഹിറ്റ്

Tourist Family OTT Release
തമിഴിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റാണ് സിമ്രാൻ, ശശികുമാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ടൂറിസ്റ്റ് ഫാമിലി. തിയേറ്ററിലെ മിന്നും വിജയത്തിന് പിന്നാലെ സിനിമ ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സിനിമയ്ക്ക് ഒടിടിയിലും മികച്ച റെസ്പോൺസ് തന്നെ ലഭിക്കുന്നുണ്ട്. ഒരു ഹൃദയസ്പർശിയായ സിനിമയാണ് ടൂറിസ്റ്റ് ഫാമിലി എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
 
ഒരു പുതുമുഖ സംവിധായകന്റെ യാതൊരു പരിമിതികളുമില്ലാതെ അബിഷൻ ജിവിന്ത് ഈ ചിത്രം ഒരുക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ ബാലതാരം കമലേഷ് ജഗൻ തിയേറ്ററിൽ എന്ന പോലെ ഒടിടിയിലും കയ്യടി നേടുന്നുണ്ട്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ മിഥുൻ ജയശങ്കറിന്റെയും പ്രൊപ്പോസൽ സീനിനും ഒടിടിയിൽ മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.
 
15 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 80 കോടിയിലധികം രൂപയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും ഒപ്പം എംആര്‍പി എന്റര്‍ടൈയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ടൂറിസ്റ്റ് ഫാമിലി നിര്‍മിച്ചത്. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥയെഴുതിയതും അബിഷന്‍ ജിവിന്ത് ആണ്. 
അടുത്ത ലേഖനം
മലയാളത്തിലെ ഐകോണിക് ഫിഗർ അദ്ദേഹമാണ്, ഇപ്പോഴും ഒരു മാറ്റവുമില്ല: സിമ്രാൻ