1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Meera Vasudev's broken marriages, first two relationships lasted 4 years

മീര വാസുദേവിന്റെ തകര്‍ന്നുപോയ വിവാഹബന്ധങ്ങള്‍, ആദ്യ രണ്ട് ബന്ധങ്ങള്‍ക്കും ആയുസ്സ് 4 വര്‍ഷം

Meera Vasudev's broken marriages
കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവ് പുനര്‍വിവാഹിതയായ വിവരം ആരാധകരെ അറിയിച്ചത്.സീരിയല്‍ ഛായാഗ്രഹകന്‍ വിപിന്‍ പുതിയങ്കം നടിയുടെ ഭര്‍ത്താവ്.കുടുംബവിളക്ക് എന്ന സീരിയലില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. വിവാഹത്തിന് പിന്നാലെ മീരക്ക് നേരെ സൈബര്‍ ആക്രമണങ്ങളും ഉണ്ടായി. മൂന്നാം വിവാഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ നടിയുടെ തകര്‍ന്നുപോയ രണ്ട് വിവാഹങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ തിരയുന്നുണ്ട്.
 
മീരയുടെ ആദ്യവിവാഹം വിശാല്‍ അഗര്‍വാളിനൊപ്പം ആയിരുന്നു. 2005 ലായിരുന്നു വിശാല്‍ മീരയെ കല്യാണം കഴിച്ചത്. നാലു വര്‍ഷത്തെ ആയുസ്സ് മാത്രമേ ആ ബന്ധത്തിന് ഉണ്ടായിരുന്നുള്ളൂ. 2008ല്‍ ഇരുവരും വിവാഹമോചിതരായി.
 
2012ലായിരുന്നു നടിയുടെ രണ്ടാം വിവാഹം.
 
രണ്ടാമത്തെ വിവാഹത്തിനും നാല് വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.2012ലാണ് നടന്‍ ജോണ്‍ കൊക്കനെ മീര വിവാഹം ചെയ്യുന്നത്. 2016 ജോണുമായുള്ള ബന്ധം മീര അവസാനിപ്പിച്ചു. ഇരുവരും വിവാഹമോചനം നേടി.
 
കോയമ്പത്തൂരില്‍ വെച്ചായിരുന്നു മീരയുടെ മൂന്നാം വിവാഹം. ഏപ്രില്‍ 21ന് ആയിരുന്നു കല്യാണം. ഇന്നലെ ആയിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിന്‍. 2019 മുതല്‍ ഇരുവരും ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിച്ചവരുന്നു.
 
 
 
 
 
 
അടുത്ത ലേഖനം
ഹണിമൂണ്‍ ഒന്നും പോയിട്ടില്ല,എല്ലാ ചടങ്ങുകളും കഴിഞ്ഞു,ഇനി ജോലിയാണ് മെയിന്‍, വിവാഹശേഷം അപര്‍ണദാസ്