ജന്മദിനവും വിവാഹ വാര്‍ഷികവും ഒരു ദിവസം,ടര്‍ബോ ജോസിന്റെ ഷര്‍ട്ട് ധരിച്ച് ആന്റണിയുടെ കൂടെ മോഹന്‍ലാല്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 25 മെയ് 2024 (15:28 IST)
ടര്‍ബോ ജോസിന്റെ ഷര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മോഹന്‍ലാലും അതേ രൂപത്തിലുളള ഷര്‍ട്ട് ധരിച്ചു എത്തിയിരുന്നു.നടന്റെ സുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ജന്മദിനവും വിവാഹ വാര്‍ഷികവും ആഘോഷിച്ചു.ജന്മദിനവും വിവാഹ വാര്‍ഷികവും ഒരു ദിവസമാണ്.

'ആന്റണി, നന്ദി നിങ്ങളുടെ സാന്നിധ്യത്തിന്, സ്നേഹത്തിന്, സൗഹൃദത്തിന്, ജന്മദിനാശംസകള്‍, പ്രിയ സുഹൃത്തിന് ഒന്നിച്ച് ഒരുമയുടെ മറ്റൊരു വര്‍ഷം കൂടി ആഘോഷിക്കുന്ന ശാന്തിക്കും ആന്റണിക്കും, നിങ്ങളുടെ സ്നേഹം കൂടുതല്‍ ആഴത്തിലാവട്ടെ, നിങ്ങളുടെ ബന്ധം ഓരോ ദിനവും ദൃഢമാകട്ടെ, വിവാഹ വാര്‍ഷികാശംസകള്‍',- മോഹന്‍ലാല്‍ എഴുതി.
ടര്‍ബോയില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടല്ലേ ഇതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
6.1 കോടി ഓപ്പണിങ്ങോടെ തുടങ്ങിയ സിനിമ രണ്ടാം ദിനത്തില്‍ എത്ര നേടി? നിരവധി ഹൗസ് ഫുള്‍ ഷോകള്‍ രണ്ടാം ദിനവും ലഭിച്ചതോടെ കളക്ഷന്‍ 3 കോടി കടന്നു. 3.75 കോടിയാണ് രണ്ടാം ദിനത്തെ കളക്ഷന്‍. ഇതോടെ ഇന്ത്യന്‍ കളക്ഷന്‍ 10 കോടിയിലേക്ക് എത്തി. ആദ്യദിനത്തെ ആഗോള കളക്ഷന്‍ 17.3 കോടിയാണ്. രണ്ടാം ദിനത്തെ കളക്ഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ വമ്പന്‍ തുകയായി മാറും. ആദ്യ ആഴ്ചയില്‍ തന്നെ 50 കോടി തൊടുമെന്ന് പ്രതീക്ഷിക്കാം.

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ടര്‍ബോ നേടിയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :