Turbo Box Office Collection: 'ഇടി' നിര്‍ത്താതെ ടര്‍ബോ ജോസ് ! രണ്ട് ദിവസം കൊണ്ട് 30 കോടി കളക്ഷന്‍

റിലീസ് ദിവസം വേള്‍ഡ് വൈഡായി 17.3 കോടിയാണ് ചിത്രം കളക്ട് ചെയ്തത്

Turbo Box Office Collection - Mammootty
രേണുക വേണു| Last Modified ശനി, 25 മെയ് 2024 (12:19 IST)
Turbo Box Office Collection - Mammootty

Turbo Box Office Collection: ബോക്‌സ്ഓഫീസില്‍ 'ഇടി' നിര്‍ത്താതെ ടര്‍ബോ ജോസ്. റിലീസ് ചെയ്തു രണ്ട് ദിവസം കൊണ്ട് 30 കോടിക്ക് അടുത്താണ് ടര്‍ബോ വേള്‍ഡ് വൈഡായി കളക്ട് ചെയ്തത്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്.

റിലീസ് ദിവസം വേള്‍ഡ് വൈഡായി 17.3 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ടര്‍ബോയുടെ നിര്‍മാതാക്കളായ മമ്മൂട്ടിക്കമ്പനി ഔദ്യോഗികമായി പുറത്തുവിട്ട കണക്കാണിത്. രണ്ടാം ദിനമായ ഇന്നലെ 14 കോടിക്കടുത്ത് വേള്‍ഡ് വൈഡായി കളക്ട് ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍. രണ്ട് ദിവസത്തെ വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷന്‍ 30 കോടി കടക്കാനാണ് സാധ്യത.

സോഷ്യല്‍ മീഡിയയിലെ സമ്മിശ്ര പ്രതികരണങ്ങള്‍ ടര്‍ബോയുടെ ബോക്‌സ്ഓഫീസ് കുതിപ്പിനെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാന്‍ ടര്‍ബോയ്ക്കു സാധിച്ചിട്ടുണ്ട്. റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് വേള്‍ഡ് വൈഡായി 50 കോടി കളക്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. അടുത്ത വീക്കെന്‍ഡ് വരെ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രം കൂടിയായിരിക്കും ടര്‍ബോ.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് തിയറ്ററുകളിലെത്തിയത്. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്കമ്പനി നിര്‍മിച്ച അഞ്ചാമത്തെ ചിത്രം കൂടിയാണ് ഇത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :