തീപാറും ആക്ഷന്‍ രംഗങ്ങള്‍,'ടര്‍ബോ' സമ്പൂര്‍ണ്ണ ഇടി പടമാക്കാന്‍ ഇവര്‍ കൂടി മമ്മൂട്ടി ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍

Mammootty  Turbo Movie
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 ജനുവരി 2024 (13:05 IST)
Turbo Movie
മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്ന 'ടര്‍ബോ' ഒരുങ്ങുകയാണ്. ആക്ഷന്‍-കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഒരു ലൊക്കേഷന്‍ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സമ്പന്നമാക്കാന്‍ ബുജുത്സു ആയോധനകല ടീമും ക്യാമറയ്ക്ക് മുന്നിലെത്തി.
ALSO READ:
പ്രണയദിനത്തിനു മുമ്പ് പ്രഖ്യാപനം, വിജയ് ദേവരകൊണ്ട രശ്മിക വിവാഹ നിശ്ചയം ഉടന്‍ ?
മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിച്ചിരിക്കുന്ന ആക്ഷന്‍ ചിത്രം ഒരുങ്ങുകയാണ്.ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ് നിര്‍വഹിക്കുന്നത്.സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റീലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും കൈകാര്യം ചെയ്യും.
മമ്മൂട്ടി, സണ്ണി വെയ്ന്‍,അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, കൈതി ഫെയിം അര്‍ജുന്‍ ദാസ് തുടങ്ങിയവരും ഈ ചിത്രത്തില്‍ ഉണ്ട്.ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്.ALSO READ:
Jayaram: ഇത് ജയറാമിന്റെ തിരിച്ചുവരവ് ആകുമോ? ഓസ്‌ലര്‍ കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളില്‍, മമ്മൂട്ടി ഫാക്ടര്‍ ഗുണം ചെയ്തു


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :