പ്രണയദിനത്തിനു മുമ്പ് പ്രഖ്യാപനം, വിജയ് ദേവരകൊണ്ട രശ്മിക വിവാഹ നിശ്ചയം ഉടന്‍ ?

vijay devarakonda and rashmika mandanna
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 ജനുവരി 2024 (12:18 IST)
vijay devarakonda and rashmika mandanna
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും സിനിമയിൽ ഒന്നിച്ച് അഭിനയിച്ച കാലം മുതലേയുള്ള പഴക്കമുണ്ട് ഇരുവർക്കും ഇടയിലുള്ള പ്രണയ വാർത്തകൾക്ക്. രണ്ടാളും ഇഷ്ടത്തെക്കുറിച്ച് ഇതുവരെയും എവിടെയും തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ അവധിക്കാലവും വീട്ടിലെ വിശേഷ ദിവസങ്ങളും ഒന്നിച്ചാണ് വിജയും രശ്മികയും ആഘോഷിക്കാറുള്ളത്. തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഇരുവരുടെയും വിവാഹ നിശ്ചയം ഉടൻ ഉണ്ടാകും.

ഫെബ്രുവരി രണ്ടാം വാരത്തിലാണ് രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം. വാർത്തകൾക്ക് പിന്നിൽ സത്യമുണ്ടെങ്കിൽ വാലന്‍റെയെന്‍സ് ഡേയ്ക്ക് മുമ്പ് തന്നെ പ്രണയ വിവരം താരങ്ങൾ ആരാധകരെ അറിയിക്കും. ഇതിനെക്കുറിച്ച് താരങ്ങളുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായി ഒരു പ്രതികരണവും വന്നിട്ടില്ല.ALSO READ:
വൈനും കേക്കും കഴിച്ചതോടെ തിരിച്ചടി, വിട്ടുകൊടുക്കാത്ത മനസ്സുമായി ജിമ്മില്‍ തിരിച്ചെത്തി ബീന ആന്റണി, ഇനി ഫിറ്റ്‌നസിന് കൂടുതല്‍ ശ്രദ്ധ!

ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ഗീത ഗോവിന്ദത്തിലാണ് രണ്ടാളും ഒന്നിച്ച് ആദ്യമായി അഭിനയിച്ചത്. പ്രേക്ഷിത പ്രീതി നേടിയ ജോഡി പിന്നീട് ഡിയര്‍ കോമറേഡ് എന്ന ചിത്രത്തിലും ഒന്നിച്ച് അഭിനയിച്ചു.ALSO READ:
സ്വപ്നസാഫല്യം! ദ്വീപില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി പേളിയും ശ്രീനിഷും








അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :