കെ ആര്‍ അനൂപ്|
Last Modified ശനി, 6 ജനുവരി 2024 (17:52 IST)
2023 മമ്മൂട്ടിക്ക് മികച്ചൊരു വർഷമാണ് സമ്മാനിച്ചത്. നടൻ്റെ ഒടുവിൽ പ്രദർശനത്തിനെത്തിയ കണ്ണൂര്‍ സ്ക്വാഡ് വലിയ വിജയമായി മാറി സെപ്റ്റംബർ 28ന് പ്രദർശനത്തിന് എത്തിയ ചിത്രം 50 ദിവസങ്ങൾക്ക് ശേഷം ഒടിടിയിൽ എത്തി. സിനിമയുടെ ലൈഫ് ടൈം ഗ്രോസ് 82 കോടിയാണ്. എല്ലാ ബിസിനസ്സുകളും കൂടിച്ചേർക്കുമ്പോൾ 100 കോടി വരും.പ്ലസ് ഹോട് സ്റ്റാറിലൂടെ 2023ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയും കണ്ണൂര്‍ സ്ക്വാഡ് തന്നെ. 8 ചിത്രങ്ങളെ പിന്നിലാക്കിയാണ് മമ്മൂട്ടി ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സീരീസുകളും അതിലുണ്ട്.
തെലുങ്ക് ചിത്രം സ്കന്ദയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് കിംഗ് ഓഫ് കൊത്തയാണ്. ഗുഡ് നൈറ്റ്, ആബി71 ഇന്ത്യാസ് ടോപ് സീക്രട്ട് മിഷൻ, ഗാർഡിയൻസ് ഓഫ് ദി ഗ്യാലക്സി, പിച്ചൈക്കാരൻ 2, അവതാർ: ദ വേ ഓഫ് വാട്ടർ, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
മലയാള സിനിമയുടെ 2023ലെ മികച്ച മൂന്നാമത്തെ വിജയം കണ്ണൂര്‍ സ്ക്വാഡ് സ്വന്തമാക്കി. 2018, ആര്‍ഡിഎക്സ് തുടങ്ങിയ ചിത്രങ്ങളാണ് മുന്നിൽ.എക്കാലത്തെയും മലയാള സിനിമകളുടെ കളക്ഷന്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് ഇടനേടാൻ മമ്മൂട്ടി ചിത്രത്തിനായി.നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്നാണ്.