'മമ്മൂക്കയെ 'ഓസ്ലര്‍' സെറ്റില്‍ കണ്ടിട്ടില്ല'; സര്‍പ്രൈസ് പൊളിക്കാതെ ജയറാം, സിനിമയില്‍ മമ്മൂട്ടിയുടെ ശബ്ദം മാത്രമോ ?

2024 തുടക്കം ഗംഭീരമാക്കാന്‍ കാത്തിരുന്ന ഒരുപിടി ചിത്രങ്ങള്‍ ആദ്യം തന്നെ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.

Jayaram and Mammootty, Ozler Movie, Mammootty in Ozler, Ozler Movie review, Mammootty in Ozler, Cinema News, Webdunia Malayalam
Jayaram and Mammootty
കെ ആര്‍ അനൂപ്| Last Updated: ശനി, 6 ജനുവരി 2024 (10:26 IST)
2024 തുടക്കം ഗംഭീരമാക്കാന്‍ കാത്തിരുന്ന ഒരുപിടി ചിത്രങ്ങള്‍ ആദ്യം തന്നെ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ജയറാമിന്റെ ത്രില്ലര്‍ ചിത്രം എബ്രഹാം ഓസ്ലര്‍ ഈ കൂട്ടത്തില്‍ ആദ്യം എത്തും. 'അഞ്ചാം പാതിരാ'യ്ക്ക് ശേഷം ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള സിനിമയുമായാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ വരവ്. ജയറാമിന്റെ അബ്രഹാം ഓസ്ലര്‍ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 11ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ ട്രെയിലര്‍ അടക്കം പുറത്തുവന്നിട്ടും ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടോ എന്ന ചോദ്യം ഇപ്പോഴും ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. ഇതേ ചോദ്യം ജയറാമിനോട് ചോദിച്ചപ്പോള്‍ നടന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ഈ സിനിമയില്‍ മമ്മൂക്കയുണ്ടോ എന്നാണ് ജയറാമിനോട് ചോദിച്ചത്.

'എനിക്ക് അറിയില്ല. ഞാന്‍ 54 ദിവസം സെറ്റില്‍ ഉണ്ടായിരുന്നു. അത്രയും ദിവസം മമ്മൂക്കയെ ഞാന്‍ സെറ്റില്‍ കണ്ടിട്ടില്ല',-ജയറാം പറഞ്ഞു.

സിനിമയുടെ ട്രെയിലറില്‍ ശബ്ദ സാന്നിധ്യം ആയിട്ടാണ് മമ്മൂട്ടി എത്തിയത്.ഇനി ജയറാം പറയുന്ന പോലെ ചിത്രത്തില്‍ മമ്മൂട്ടിയുടെ ശബ്ദം മാത്രമാണോ കേള്‍ക്കുക എന്നതും അറിവില്ല. വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും കേള്‍ക്കുന്നു. അതിഥി വേഷത്തില്‍ താരം എത്തുമെന്നും പറയപ്പെടുന്നു.

ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണത്തിലും മിഥുന്‍ മാനുവല്‍ തോമസ് പങ്കാളിയാണ്.ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അബ്രഹാം ഓസ്ലറായി ജയറാം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് നടന്‍.

2022ല്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലാണ് ജയറാമിനെ ഒടുവില്‍ മലയാളത്തില്‍ കണ്ടത്.തമിഴിലെയും തെലുങ്കിലേയും സിനിമ തിരക്കുകളിലാണ് നടന്‍ ഇപ്പോള്‍.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :