തമിഴില്‍ തുടര്‍ വിജയങ്ങള്‍ നേടി ഫഹദ് ഫാസില്‍,'മാമന്നന്‍'ആദ്യ ആഴ്ച നേടിയത്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ജൂലൈ 2023 (09:02 IST)
'മാമന്നന്‍'ജൂണ്‍ 29നാണ് റിലീസ് ചെയ്തത്. ആദ്യവാരത്തെ പ്രദര്‍ശനത്തിനുശേഷം 40 കോടി കളക്ഷനാണ് ചിത്രം നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍.ഉദയനിധി സ്റ്റാലിനും കീര്‍ത്തി സുരേഷും ഫഹദ് ഫാസിലും വടിവേലു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ അഭിനയിച്ചു.ഉദയനിധിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണ് സിനിമയ്ക്ക് ലഭിച്ചത്.

റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചതും ഉദയനിധി തന്നെയാണ്. വടിവേലു അവതരിപ്പിച്ച മാമന്നന്റെ മകന്‍ അതിവീരനായി ഉദയനിധി വേഷമിട്ടു. രത്‌നവേലു വില്ലന്‍ വേഷത്തില്‍ ഫഹദ് തിളങ്ങി.ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.മാരി സെല്‍വരാജ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :