'ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും';'മാമന്നന്‍' ഓഡിയോ ലോഞ്ചിനിടെ ബോണി കപൂര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 3 ജൂണ്‍ 2023 (15:07 IST)
മലയാളിയാണെങ്കിലും തെലുങ്ക് സിനിമകളിലാണ് കീര്‍ത്തി സുരേഷ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നടിയുടെതായി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇനി വരാനുമുണ്ട്. കീര്‍ത്തിയെക്കുറിച്ച് നിര്‍മ്മാതാവ് ബോണി കപൂര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തന്റെ ഭാര്യയും നടിയുമായിരുന്ന ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണെന്ന് ബോണി കപൂര്‍ പറഞ്ഞു. കീര്‍ത്തിയുടെ വരാനിരിക്കുന്ന ചിത്രമായ മാമന്നന്‍ ഓഡിയോ ലോഞ്ചിനിടെയാണ് ബോണി കപൂര്‍ ഇക്കാര്യം പറഞ്ഞത്.

ബോണി കപൂറിന്റെ വിവാഹ വാര്‍ഷികം രണ്ടുദിവസം മുമ്പായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :