1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Manju Warrier and Prithwiraj doing next movie?

പൃഥ്വിയുടെ നായികയായി മഞ്ജു വാര്യർ?- താരം പറയുന്നത് കേൾക്കൂ

പൃഥ്വിരാജ്
പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൽ നായികയായെത്തുന്നത് മഞ്ജു വാര്യറാണ്. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തിലെത്തിയ നയൻ ഇന്ന് റിലീസ് ചെയ്‌തിരിക്കുകയാണ്.
 
'നയന്റെ' വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ പൃഥ്വി ലൈവിൽ എത്തിയപ്പോൾ ആരാധകൻ ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരെ അടുത്ത സിനിമയില്‍ നായികയാക്കണേ എന്നായിരുന്നു ആരാധകന്റെ അഭ്യർത്ഥന.
 
മഞ്ജു വാര്യരുടെ ഒപ്പം അഭിനയിക്കാന്‍ താനും ഇഷ്‌ടപ്പെടുന്നുവെന്നും വലിയ നടിയാണ് അവരെന്നും പൃഥ്വി പറയുന്നു‍. ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത് പൃഥ്വിരാജ് പറയുന്നു. മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചതും വലിയ ഭാഗ്യമാണെന്നും പൃഥ്വിരാജ് പറയുന്നു.
അടുത്ത ലേഖനം
‘തടി കുറക്കാൻ ഉദ്ദേശമില്ലേ എന്ന് ചോദിക്കുന്നവരോട് ഞാൻ ദേഷ്യപ്പെടും‘ സ്വന്തം ശരീരത്തെക്കുറിച്ച് മനസുതുറന്ന് വിദ്യ ബാലൻ !