വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായി,പറഞ്ഞ വാക്കുകള്‍ തെറ്റിച്ചു, പത്താം വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രസന്ന

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 മെയ് 2022 (12:44 IST)

തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. രണ്ടാളുടെയും പത്താം വിവാഹവാര്‍ഷികമാണ് ഇന്ന്. 2012ലായിരുന്നു താരവിവാഹം.

'ഇത് ഞങ്ങളുടെ പത്താമത്തേതാണ്! എല്ലാ വഴികളിലും അത് അത്ര എളുപ്പമായിരുന്നില്ല. തോന്നുന്നത് പോലെ എല്ലാം എളുപ്പമായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. ഞാന്‍ പറഞ്ഞ വാക്കുകള്‍ തെറ്റിച്ചുട്ടുണ്ട്. നിന്റെ ഹൃദയവും ഞാന്‍ തകര്‍ത്തു. എന്നാല്‍ നീ എല്ലായ്‌പ്പോഴും എന്നോടൊപ്പം വളരെ സ്‌നേഹത്തോടെ ഉറച്ചുനിന്നു, കാലക്രമേണ എന്നെ വിജയിപ്പിച്ചു. നിന്റെ സ്‌നേഹത്തേക്കാള്‍ ശുദ്ധവും ശക്തവുമായ മറ്റൊന്നില്ല. നീ എന്റെ ഹൃദയവും ആത്മാവും നിറയ്ക്കുന്നു. ലവ് യു കണ്ണമ്മ. നമ്മള്‍ക്ക് വാര്‍ഷിക ആശംസകള്‍. ഒരുമിച്ച് പ്രായമാകുന്നതിന് ആശംസകള്‍'- കുറിച്ചു.

2009 ല്‍ പുറത്തിറങ്ങിയ 'അച്ചമുണ്ടു അച്ചമുണ്ടു' എന്ന ചിത്രത്തില്‍ വെച്ചുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിന് വഴി മാറുകയായിരുന്നു. 2012 ല്‍ ഇരുവരും വിവാഹിതരായി.മോഹന്‍ലാലിന്റെ ശിക്കാര്‍, മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍, തുറുപ്പുഗുലാന്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :