1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Manjappada Theme Song | Feat Shabareesh Varma

പട തന്നെ, മഞ്ഞപ്പട തന്നെ...; കേരള ബ്ലാസ്റ്റേഴ്സിന് ആവേശം പകരാൻ പ്രേമത്തിലെ ശബരീഷിന്റെ കിടിലൻ പാട്ട്

കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി ശബരീഷ് വർമ

പ്രേമം
കേരള ബ്ലാസ്റ്റേഴ്സിന് ആവേശം പകർന്ന് ശബരീഷ് വർമയുടെ പാട്ട്. പ്രേമം സിനിമയിലൂടെ യുവാക്കളുടെ ഹരമായി മാറിയ ശബരീഷ് തന്നെയാണ് പാട്ട് പാടിയിരിക്കുന്നതും. കൊച്ചിയിലെ ചോയ്സ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായിട്ടാണ് ശബരീഷും സംഘവും എത്തിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം നൽകിയത് നിഖിൽ തോമസ് ആണ്.
 
മഞ്ഞപ്പടയുടെ ആരാധകർ ഇറക്കിയ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ കളിയിലെ തിരിച്ചടിയിൽ നിന്നും കരകയറിയിരിക്കുകയാണ് ടീം. കേരളത്തിന്റെ ആരാധകരുടെ ശക്തി ടീമിനു തീർച്ചയായും കരുത്ത് പകരുമെന്നും കൊപ്പൽ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.  മികച്ച പ്രകടനം നടത്താനും മികച്ച ഫലം നേടിയെടുക്കാനുമാണു ടീം ശ്രമിക്കുക. 
അടുത്ത ലേഖനം
ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും വരുന്നു; സുരേഷ് ഗോപിക്കൊപ്പം യുവതാരവും!