എന്നാലും എന്താകും അത്? 'ഭ്രമയുഗം' തിയറ്ററുകളിലേക്ക് എത്തുമ്പോള്‍... പുതിയ ചര്‍ച്ചകളില്‍ ആരാധകര്‍

Bramayugam
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (09:12 IST)
Bramayugam
മമ്മൂട്ടി വിജയ തേരോട്ടം തുടരുകയാണ്. 2023 തുടങ്ങിവച്ച ജൈത്രയാത്ര 2024ലും തുടരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഈ വര്‍ഷത്തെ നടന്റെ ആദ്യ റിലീസാണ് ഭ്രമയുഗം. റിലീസിന് ഒരുങ്ങുന്ന സിനിമയെപ്പറ്റി സോഷ്യല്‍ മീഡിയ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നത് ഏറെക്കുറെ ഉറപ്പാണ്. കഥാപാത്രത്തിന്റെ പേര് എന്തായിരിക്കും എന്ന് അറിയുവാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഇതുവരെ അതിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും പുറത്തുവന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

'കുഞ്ചമന്‍ പോറ്റി'എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതാണ് പേരെന്ന് ഉറപ്പിച്ചു പറയാന്‍ ഒരു കാരണവും അവര്‍ പറയുന്നുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഭ്രമയുഗത്തിന്റെ സൗണ്ട് ട്രാക്ക് റിലീസ് ചെയ്തിരുന്നു. ഇതില്‍ 'കുഞ്ചമന്‍ പോറ്റി തീം'എന്ന പേരില്‍ ട്രാക്ക് ഉണ്ടായിരുന്നു. അത് മമ്മൂട്ടിയുടെ പേരിനെ കുറിച്ചാണ് എന്നാണ് ഇവരുടെ വാദം. സിനിമയില്‍ മമ്മൂട്ടി കഥാപാത്രം എത്ര സമയം സ്‌ക്രീനില്‍ ഉണ്ടാകുമെന്നതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.ALSO READ:
India vs England, 2nd Test: വിശാഖപട്ടണത്ത് ഇന്ന് തീ പാറും; ഇംഗ്ലണ്ട് അനായാസം ജയിക്കുമോ?

റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 മിനിറ്റ് ആണ് മമ്മൂട്ടി സ്‌ക്രീനില്‍ ഉണ്ടാവുക. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. ഫെബ്രുവരി 15നാണ് ഭ്രമയുഗം റിലീസ്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :