Mammootty and Mohanlal: നെറ്റ്ഫ്‌ളിക്‌സ് പിന്മാറി ! മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സീരിസ് നടക്കില്ല

ഇതില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ പൂര്‍ത്തിയായിരുന്നു

Mohanlal and Mammootty
Mohanlal and Mammootty
രേണുക വേണു| Last Modified ഞായര്‍, 4 ഫെബ്രുവരി 2024 (09:38 IST)

Mammootty and Mohanlal: മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആന്തോളജി സീരിസ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. എം.ടി.വാസുദേവന്‍ നായരുടെ കഥകളെ കോര്‍ത്തിണക്കി മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി സീരിസ് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സീരിസില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയെന്നാണ് വിവരം. അതിനാല്‍ തന്നെ ഇനി ഈ സീരിസ് നടക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' എന്ന ചിത്രത്തില്‍ മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'കടുഗണ്ണാവ ഒരു യാത്ര'യില്‍ മമ്മൂട്ടിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇതില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ പൂര്‍ത്തിയായിരുന്നു.

സിനിമകളുടെ ബജറ്റ് ഉയര്‍ന്നു പോയതുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ഒടിടി നിര്‍മാതാക്കളെ ലഭിച്ചാല്‍ മാത്രമേ ഇനി ഈ ആന്തോളജി സീരിസ് സാധ്യമാകൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :